Wednesday, April 24, 2024
spot_img

ആഡംബര കപ്പൽ ‘കോര്‍ഡിലിയ ക്രൂസ് ഷിപ്പ്’ കൊച്ചിയിലെത്തി; വൻ സ്വീകരണം നൽകി ടൂറിസം വകുപ്പ്

കൊച്ചി: കോർഡിലിയ ക്രൂസ് ഷിപ്പ് ബുധനാഴ്ച കൊച്ചിയിലെത്തി. മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്കു പോകുന്ന ആഡംബര നൗക ഒരു ദിവസത്തെ സന്ദർശനത്തിനാണ് കൊച്ചിയിൽ നങ്കൂരമിട്ടത്. (Cordelia to reach Kochi )

വിനോദ യാത്രികരുമായി തുറമുഖത്തെത്തിയ കോർഡിലിയ ക്രൂസ് ഷിപ്പിന് ടൂറിസം (Tourism) വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ കോർഡിലിയ ക്രൂസ് ഷിപ്പിനു സ്വീകരണം നൽകിയിരിക്കുകയാണ്.

കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പൽ കൊച്ചിയിലെത്തുന്നത്.

വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് ക്രൂസ് ടൂറിസം പുനരാരംഭിക്കാൻ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി കോർഡിലിയ ക്രൂയിസസ്. ജൂണിൽ നടത്താനിരുന്ന ആദ്യയാത്ര കോവിഡ് രണ്ടാംതരം​​ഗംമൂലം ഉപേക്ഷിച്ചിരുന്നു .

തുടർന്ന് ഇപ്പോൾ യാത്രകളിൽ സുരക്ഷയ്ക്ക് പ്രഥമപരി​ഗണന നൽകുമെന്നും മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന്‌ പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചെക്ക്‌ ഇൻ, ബോർഡിങ് എന്നിവ പൂർണമായും സമ്പർക്കരഹിതമാണ്.

Related Articles

Latest Articles