മലപ്പുറം ഗവൺമെൻറ് കോളേജിലെ രണ്ടു വിദ്യാർത്ഥികളെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ് ചെയ്തു. കാശ്‌മീരിനും സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ കോളേജ് വളപ്പിൽ ഒട്ടിച്ചതിനാണ് അറസ്ററ്. മുഹമ്മദ് ഹാരിസ്, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത് .

124 A പ്രകാരമാണു ഇവർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത് .രാജ്യത്തിൻ്റെ അഖണ്ഡതയെ ബാധിക്കുന്ന വിധം പ്രവർത്തിച്ചു എന്നാണ് കുറ്റം.പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവും പിഴ ശിക്ഷയും വിധിക്കാവുന്ന കുറ്റമാണ് ഇവരുടെ പേരിലുള്ളത് .കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നൽകണം എന്നാണ് ഇവർ പതിപ്പിച്ച പോസ്റ്ററിലെ പ്രധാന ആവിശ്യം .