Wednesday, April 24, 2024
spot_img

മൂന്നര കോടിയിൽ നിർമിച്ച ‘മാളികപ്പുറം’ 50 കോടി ക്ലബ്ബിലേക്ക്;കേരളത്തില്‍ നാലാം വാരം 233 സ്ക്രീനുകളില്‍

2022 ഡിസംബർ അവസാനമാണ് പുറത്തിറങ്ങിയതെങ്കിലും പുതുവർഷത്തിൽ വൻ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്‍ത ‘മാളികപ്പുറം’. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു.കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ 233 സ്ക്രീനുകളിലായാണ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തമിഴ് പൊങ്കല്‍ റിലീസുകള്‍ അടക്കം എത്തിയിട്ടും നാലാം വാരത്തില്‍ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചത് അപൂര്‍വ്വ പ്രതിഭാസമായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം തിയറ്ററുകളില്‍ എത്തുകയാണ്. ഇതരഭാഷാ പതിപ്പുകള്‍ക്കും പ്രേക്ഷകരെ നേടാനായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറും മാളികപ്പുറം. ജനുവരി 26 ന് ആണ് ഇതര ഭാഷാ പതിപ്പുകളുടെ റിലീസ്.

Related Articles

Latest Articles