Saturday, April 20, 2024
spot_img

ആരാധക മനസുകളെ ആവേശത്തിലാഴ്ത്തിയ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇനി ഒടിടിയിൽ ; മാര്‍ച്ച് 9ന് സ്ട്രീമിംഗ് തുടങ്ങും

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഒരു പോലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തിയറ്ററുകളിൽ ആഘോഷമാക്കിയ ചിത്രം ഇപ്പോഴിതാ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിൽ മാര്‍ച്ച് 9ന് ക്രിസ്റ്റഫറിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’ . അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു.

Related Articles

Latest Articles