Friday, April 26, 2024
spot_img

മംഗളൂരു വെടിവയ്പ്: പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണമില്ല. ജുഡീഷല്‍ അന്വേഷണം നടത്തണമെനന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തള്ളി. സംഭവം സിഐഡി അന്വേഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ രണ്ടു പേര്‍ പൊലീസ് വെടിയേറ്റു മരിച്ചത്. ജലീല്‍ (49), നൗഷീന്‍ (23) എന്നിവരാണു കൊല്ലപ്പെട്ടത്. ബന്ദറിലെ ബിബി അലവി റോഡിലെ പ്രതിഷേധമാണ് വെടിവയ്പിലേക്കും രണ്ടുപേരുടെ മരണത്തിലേക്കും നയിച്ചത്.

മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. മംഗളുരുവിലെത്തിയ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന നിലപാടെടുത്തത്. എന്നാല്‍ ഏത് തരം അന്വേഷണമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles