Thursday, April 25, 2024
spot_img

പ്രണയം പങ്കിട്ട് പ്രണവും കല്യാണിയും: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കൊറിയോഗ്രാഫി ; ഗാനരംഗം പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം. തീയേറുകളിൽ ആവേശം നിറച്ച ചിത്രത്തിലെ ഏറ്റവും അഭിനന്ദനം നേടിയ പ്രകടനമായിരുന്നു മോഹൻലാലിന്റെ മകൻ പ്രണവിന്റേത്. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണവായിരുന്നു കേന്ദ്ര കഥാപാത്രവും. താരത്തിന്റെ അഭിനയത്തിലെ വിസ്‌മയം കണ്ടപ്പോൾ അൽപസമയം കൂടി കാണണമെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘കണ്ണില്‍ എന്റെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പ്രണവ് മോഹൻലാലിനൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിച്ച ഗാനരംഗത്തിന് മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ബൃന്ദ മാസ്റ്റര്‍ക്ക് ലഭിച്ചിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രിയദര്‍ശന്‍റെയും മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അനിശ്ചിതമായി നീണ്ടുപോയി. അവസാനം കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം തിയറ്ററുകളിലേക്കു തന്നെ എത്തുകയായിരുന്നു.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Related Articles

Latest Articles