Wednesday, April 24, 2024
spot_img

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട ; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ,അറസ്റ്റിലായത് പോലീസ് നടത്തിയ രഹസ്യ പരിശോധനക്കിടെ

കൊല്ലം: വൻ ലഹരിമരുന്ന് വേട്ട.മാരക മയക്കുമരുന്നായ എം ഡി എം എയുമായി കൊല്ലത്ത് മൂന്ന് യുവാക്കൾ പിടിയിൽ.214 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. കുണ്ടറ സ്വദേശികളായ നജ്മൽ , സെയ്താലി , അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു പ്രതികൾ പിടിയിലായത്. രാത്രി പോലീസ് നടത്തിയ രഹസ്യമായ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർക്ക് പിന്നിൽ ഉള്ളവരെയും കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.

കോളേജുകള്‍, ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മിക്കയിടങ്ങളും പോലീസ് നിരീക്ഷണത്തിലുമായിരുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും മുക്തമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles