Saturday, September 23, 2023
spot_img

ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ്; ഒത്തുകളിയെക്കുറിച്ച്‌ മനസുതുറന്ന് ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ഐപിഎല്ലിലെ ചെന്നൈ ടീം ക്യാപ്റ്റനുമായ എംഎസ് ധോണി . ധോണിയെക്കുറിച്ച്‌ മാർച്ച് 20 ന് പുറത്തിറക്കാനിരിക്കുന്ന ഡോക്യുമെന്ററി ‘റോര്‍ ഓഫ് ദ് ലയണ്‍’ ട്രെയ്ലറിലാണ് ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച്‌ ധോണി മനസുതുറന്നത്. മുന്‍പ് ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒത്തുകളിയുടെ പേരില്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ധോണിയുടെ പരാമര്‍ശം.

എന്റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു. എന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലം. ഞങ്ങളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്‍പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നി. അതുകൊണ്ടുതന്നെ തിരിച്ചുവരവ് അല്‍പം വൈകാരികമായിരുന്നു. ഇത്തരം തിരിച്ചടികള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കിയിട്ടേയുള്ളു-ധോണി പറയുന്നു.

Related Articles

Latest Articles