Thursday, April 25, 2024
spot_img

വീണ വിജയനെതിരായ ആരോപണത്തിലുറച്ച് നിൽക്കുന്നു; വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസെടുക്കാൻ പിണറായിയെ വെല്ലുവിളിച്ച് എം എൽ എ മാത്യു കുഴൽ നാടൻ

തിരുവനന്തപുരം; ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എംഎൽഎ മാത്യു കുഴല്‍ നാടന്‍. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു. താൻ പറഞ്ഞത് അസംബന്ധം ആണെങ്കിൽ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. ജെയ്ക് മെന്ററാണെന്നു വീണ പറഞ്ഞിട്ടില്ലെന്നതിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നു ചോദിച്ച കുഴൽനാടൻ, വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസുകൊടുക്കാൻ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേസിൽ തന്നെയും പ്രതിചേർക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

മാത്യു കുഴൽനാടൻ പറഞ്ഞതിങ്ങനെ

പിഡബ്ല്യുസിക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി.പലതിനും സുതാര്യത ഇല്ല. പിഡബ്ല്യുസിക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ ഹെക്‌സാ ലോജികിന്‍റെ പ്രധാന വ്യക്തി ജയിക് ബാല കുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു.വെബ് സൈറ്റിൽ ഇത് രേഖപെടുത്തി. May 2020 നു വെബ് സൈറ്റ് ഡൌൺ ആയി. പിഡബ്ല്യുസിക്കെതിരെ ആരോപണം വന്നപ്പോൾ ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്. May 20 നു വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല. എന്ത് കൊണ്ടാണ് ജയിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് സി എം പറഞ്ഞു. പറയാൻ ശ്രമിച്ചിട്ടും സി എം അവസരം നൽകിയില്ല.സൈറ്റിൽ വിവരം മാസ്ക് ചെയ്തു. ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താം വെബ് ആർക്കൈവ് വഴി. 107 തവണ സൈറ്റില്‍ മാറ്റം വരുത്തി

2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോൾ അറിയാം. സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയൻ. വീണ ഫൗണ്ടർ.താഴെ കണ്‍സള്‍ട്ടന്‍റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് എടുക്കാൻ വെല്ലു വിളിക്കുന്നു.

Related Articles

Latest Articles