Wednesday, April 24, 2024
spot_img

‘മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം തമിഴിലാക്കണം’; ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: തമിഴ് ഭാഷയെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ.ചെന്നൈയിൽ നടന്ന ഇന്ത്യ സിമന്റ്‌സിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. തമിഴ് ഭാഷയിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നൽകണമെന്ന് ഷാ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

“ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണ് തമിഴ്. അതിന്റെ വ്യാകരണവും ഏറ്റവും പഴക്കമുള്ള ഒന്നാണ്. തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് പ്രയോജനം നേടാനും അവരുടെ മാതൃഭാഷയിൽ ഗവേഷണവും വികസനവും നടത്താനും തമിഴ് ഭാഷയിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നൽകണമെന്ന് ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,”ഷാ പറഞ്ഞു.

ഈ നടപടി സ്വീകരിച്ചാൽ ഭാഷയെ വലിയ രീതിയിൽ വളരാൻ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അടുത്തിടെ വന്ന പാര്‍ലമെന്‍ററി സമിതി നിര്‍ദേശം അടക്കം വന്നതോടെ ‘ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന്’ ആരോപിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles