Friday, April 26, 2024
spot_img

ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹമാദ്ധ്യമം : തുടങ്ങാൻ നീക്കവുമായി മെറ്റ, ചുക്കാൻ പിടിച്ച് ഇൻസ്റ്റാഗ്രാം

ദില്ലി : ട്വിറ്ററിന്റെ പ്രതിസന്ധി മുതലെടുത്ത് പുതിയ സമൂഹമാദ്ധ്യമം നിർമ്മിക്കാനൊരുങ്ങി മെറ്റ.
P92 എന്ന കോഡ് നാമത്തിലുള്ള പ്രോജക്റ്റ് ഒരു സ്റ്റാൻഡ്-എലോൺ ആപ്പ് ആയി നിർമ്മിക്കപ്പെടും. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന രീതിയിലുള്ള സമൂഹമാധ്യമം ആയിരിക്കും ഇതെന്നും മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നതെന്നും അറിയിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഈ പുതിയ സമൂഹമാദ്ധ്യമത്തിൽ ലോഗിൻ ചെയ്യാനാകും.

ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയ്‌ക്കപ്പുറം, എലോൺ മസ്‌കിന്റെ ട്വിറ്റർ ആധിപത്യം പുലർത്തുന്ന ഒരു ഇടത്തിലേക്ക് അതിന്റെ ഓഫറുകൾ വികസിപ്പിക്കാനാണ് മെറ്റയുടെ ശ്രമം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്

Related Articles

Latest Articles