Saturday, April 20, 2024
spot_img

വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ബ്രൂണെ, മലേഷ്യാ സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം;ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബ്രൂണെ ദാറുസ്സലാമും വ്യാഴം, വെള്ളി ദിവസങ്ങളിൽ മലേഷ്യയും സന്ദർശിക്കും

ദില്ലി: വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ബ്രൂണെ, മലേഷ്യാ സന്ദർശനത്തിന് ഇന്ന് തുടക്കം.ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബ്രൂണെ ദാറുസ്സലാമും വ്യാഴം, വെള്ളി ദിവസങ്ങളിൽ മലേഷ്യയും സന്ദർശിക്കും. മലേഷ്യയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ മന്ത്രിതല സന്ദർശനമാണിത്.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ബ്രൂണെയിലെ ഇന്ത്യൻ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന സാംസ്കാരികപരിപാടികളിലും പങ്കെടുക്കും. മലേഷ്യാ സന്ദർശനവേളയിൽ വിദേശകാര്യ ഉപമന്ത്രി ദാതുക് മുഹമ്മദ് ബിൻ അലമിനുമായും മാനവവിഭവശേഷി മന്ത്രി വി. ശിവകുമാറുമായും ചർച്ച നടത്തും.

Related Articles

Latest Articles