Friday, April 19, 2024
spot_img

ബാലകോട്ടിൽ വ്യോമസേന ലക്ഷ്യം കണ്ടു ;വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ബാലാകോട്ടിൽ വ്യോമസേന ലക്ഷ്യം കണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എഫ്- 16 വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചില്ലെന്ന പാക് വാദം കള്ളമാണെന്നും ഇതിന് തെളിവുകളുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ പോർ വിമാനം തകർത്തതിനെ കുറിച്ച് പാക്കിസ്ഥാൻ മൗനം പാലിക്കുകയാണ്. ബലാകോട്ട് ആക്രമണത്തെ കുറിച്ച് പാക് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക് വിദേശകാര്യ മന്ത്രിയും മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും പാക്കിസ്ഥാനിലെ ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബാലകോട്ടെ സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകരെ വിലക്കുന്നത്, സത്യം പുറത്ത് വരാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അംഗമായ എല്ലാ രാജ്യങ്ങള്‍ക്കും പാക്കിസ്ഥാനിലെ ജയ്ഷെ ക്യാംപുകളുണ്ടെന്നും ജയ്ഷേ നേതാവ് മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്നതും അറിവുള്ളതാണ്. സുരക്ഷാ കൗണ്‍സില്‍ ജയ്ഷെ നേതാവ് മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളായ രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടു കഴിഞ്ഞു. ഇത് യുഎന്‍ സാങ്ഷന്‍ കമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles