Sunday, February 25, 2024
spot_img

പാകിസ്ഥാൻ ആർമിയോടൊപ്പം എന്ന് ഫേസ്ബുക് പോസ്റ്റ് ;മലയാളിയുടെ ബേക്കറി ജനക്കൂട്ടം അടിച്ചു തകർത്തു

ബംഗളുരു :ബംഗളുരുവിലെ മടിവാലയിൽ പത്തുപേരടങ്ങുന്ന ഒരു സംഘം ബേക്കറി ആക്രമിച്ചു തകർത്തു .ബേക്കറി ഉടമസ്ഥന്റെ സഹോദരൻ “ഞാൻ പാകിസ്ഥാൻ ആർമിയോടൊപ്പം “എന്ന് ഫേസ്ബുക് പോസ്റ്റ് ഇട്ടതാണ് പ്രകോപനമെന്നു കരുതുന്നു .മടിവാലയിലെ പ്ലാസ ബേക്കറിയിലാണ്‌ ആക്രമണമുണ്ടായത് .ബേക്കറി ഉടമസ്ഥൻ കണ്ണൂർ സ്വദേശി മുനീറിന്റെ സഹോദരൻ അബ്ദുൾ സലീമാണ് പ്രകോപനപരമായ പോസ്റ്റ് ഇട്ടത് . സംഭവത്തെ തുടർന്ന് മുനീറും സഹോദരനും ഒളിവിലാണ് .പോലീസ് ജനക്കൂട്ടക്രമണത്തിന് എതിരെ കേസ് എടുത്തിട്ടുണ്ട്. ഒപ്പം അബ്ദുൾ സലീമിനെതിരെ രാജ്യദ്രോഹ കുറ്റത്തിനും കേസ് രജിസ്റ്റർ ചെയ്തു.

അബ്ദുൾ സലീമിന്റെ കണ്ണൂരിലുള്ള തറവാട്ടിലും ബംഗളുരു പോലീസ് അന്വേഷണത്തിനായി എത്തിയെന്ന് റിപ്പോർട്ടുണ്ട്.സംഭവത്തെ തുടർന്ന് ചില പ്രദേശവാസികൾ ആരും താമസമില്ലാത്ത തറവാടും ആക്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു .

Related Articles

Latest Articles