Thursday, March 28, 2024
spot_img

ദേശീയ ദിനത്തില്‍ ആശംസ നേര്‍ന്ന് മോദി ട്വീറ്റ് ചെയ്തെന്ന് ഇമ്രാൻ ഖാൻ

ന്യൂ​ഡ​ല്‍​ഹി: പാ​ക് ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​നു ആ​ശം​സ അ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​യ​ച്ച സ​ന്ദേ​ശം ട്വീ​റ്റ് ചെ​യ്ത് പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ജ​ന​ങ്ങ​ള്‍ സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യു​ള്ള​തു​മാ​യ മേ​ഖ​ല​യ്ക്കാ​യി ഭീ​ക​ര​ത​യും അ​ക്ര​മ​വും കൂ​ടാ​തെ ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു എ​ന്ന് മോ​ദി ആ​ശം​സി​ച്ച​താ​യി ഇ​മ്രാ​ന്‍ ട്വീ​റ്റ് ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ആ​ശം​സ നേ​രു​ന്നു. ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ പൂ​ര്‍​ണ​വും സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യു​ള്ള​തു​മാ​യ മേ​ഖ​ല​യ്ക്കാ​യി ഭീ​ക​ര​ത​യും അ​ക്ര​മ​വും ഒ​ഴി​വാ​ക്കി ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു- മോ​ദി ആ​ശം​സ​യി​ല്‍ പ​റ​ഞ്ഞു.

അതേസമയം, പുൽവാമയിലെ ആക്രമണശേഷം ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് പാകിസ്ഥാന്റെ വ്യോമഗതാഗതം. ഇന്ത്യൻ ആക്രമണം ഭയന്ന് നാളിതുവരെ വ്യോമപാത തുറക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.

ഇന്ത്യ ആക്രമിക്കില്ലെന്ന് ഉറപ്പു നേടിത്തരാൻ യുഎൻ രക്ഷാസമിതിയെ സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. അതേസമയം ഭീകരനായ മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്നിടത്തോളം പാകിസ്ഥാന് യാതൊരു ഉറപ്പും നൽകാൻ ഇന്ത്യ തയ്യാറല്ല. ഇതിന് ചൈന ഒഴികെ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണയും ഉണ്ട്.

Related Articles

Latest Articles