Friday, April 26, 2024
spot_img

പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്ളാദം: നന്ദി പറഞ്ഞ് മോഹൻലാൽ; വ്യാജപതിപ്പ് കാണുന്നത് മാനുഷികവിരുദ്ധമെന്ന് പ്രിയദർശൻ

മരക്കാർ, അറബിക്കടലിന്റെ സിംഹം വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ഏറെ ആഹ്ളാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒപ്പം ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരോട് തനിക്കുള്ള നന്ദിയും അറിയിക്കുന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടാണ് ഇരുവരും സ്നേഹം അറിയിച്ചത്.

മോഹൻലാലിൻറെ വാക്കുകൾ:”മരക്കാറിന് ലഭിക്കുന്ന ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്ളാദം. മരക്കാറിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ നന്ദി ഞാന്‍ അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം യാഥാര്‍ഥ്യമാകുമായിരുന്നില്ല””.മരക്കാര്‍ സ്റ്റില്ലിനൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയദർശന്റെ വാക്കുകൾ:”ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’
എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക.നന്ദി.”എന്നാണ് പ്രിയദർശൻ കുറിച്ചത്.

Related Articles

Latest Articles