Friday, April 19, 2024
spot_img

മോളിവുഡിന്റെ സ്വന്തം മസിൽമാൻ; വൈറലായി വീഡിയോ; ഉണ്ണിയേട്ടന്റെ മേപ്പടിയാനിലെ രണ്ടാമത്തെ ഗാനം ചൊവ്വാഴ്ച പുറത്തിറങ്ങും

“മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു…???????? പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ ❤️???? ” സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സംവിധായകൻ അരുൺ ഗോപി എഴുതിയതാണ് ഈ വാക്കുകൾ. ആ വീഡിയോയിൽ ഉള്ളത് അത് വേറാരുമല്ല മലയാളമുൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകൾ കീഴടക്കിയ മലയാളിയുടെ സ്വന്തം ഉണ്ണിയേട്ടൻ എന്ന ഉണ്ണി മുകുന്ദൻ.
ഉണ്ണി മുകുന്ദന്റെ വർക് ഔട്ട് റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്തായാലും ആരാധികമാരും ആരാധകന്മാരും വീഡിയോ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

അതേസമയം ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരംഭമായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ സിനിമ മേപ്പടിയാനിലെ രണ്ടാമത്തെ ഗാനം ചൊവ്വാഴ്ച പുറത്തിറക്കും . നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നതും. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം-നീല്‍ ഡി കുഞ്ഞ, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍.

സിനിമയിലെ കാര്‍ത്തിക്, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘കണ്ണില്‍ മിന്നും’ എന്നാരംഭിക്കന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ജോ പോള്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ അടക്കം ഗാനം ഇടം നേടിയിരുന്നു. ഇപ്പോൾ രണ്ടാമത്തെ ഗാനത്തെ കാത്തിരിക്കുകയാണ് ആരാധകർ. തിയറ്ററുകൾ തുറക്കുമ്പോള്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാറിന് ശേഷം മേപ്പടിയാന്‍ റിലീസ് ചെയ്യും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles