രാജ്യത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്നു: എന്നാൽ മഹാരാഷ്ട്രയും, കേരളവും പുറത്ത്

theaters open

0
cinema
cinema

ദില്ലി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിലും മഹാരാഷ്ട്രയിലും തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.

അടുത്ത വെള്ളിയാഴ്ച മുതല്‍ ദില്ലി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അതാത് സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. എന്നാൽ തെലങ്കാനയിൽ മാത്രം 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്‌ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona