Tuesday, April 16, 2024
spot_img

ഹിന്ദു പഠനത്തില്‍ 2 വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച്‌ മുംബൈ സര്‍വകലാശാല; എംഎ പ്രവേശന നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും

മുംബൈ: ഹിന്ദു പഠനത്തില്‍ രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച്‌ മുംബൈ സര്‍വകലാശാല ഇതിനായി ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ മാതൃകയില്‍ സര്‍വകലാശാല ഹിന്ദു പഠന കേന്ദ്രം സ്ഥാപിച്ചു.

2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഹിന്ദു പഠനത്തിലെ രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ എംഎ പ്രവേശന നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് എംയു അധികൃതര്‍ വ്യക്തമാക്കി.

ഫാകല്‍റ്റി ഓഫ് ആര്‍ട്സിന് കീഴിലുള്ള കോഴ്സ് പുതിയ വിദ്യാഭ്യാസ നയത്തിന് (NEP) 2020 അനുസരിച്ച്‌ ഒരു ‘ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം’ ആയിരിക്കുമെന്ന് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ രവികാന്ത് സങ്കുര്‍ദെ പറഞ്ഞു.

Related Articles

Latest Articles