“എന്നെയും മകളേയും ഭർത്താവ് പുഴയിലേയ്ക്ക് തള്ളിയിട്ടത്”; കണ്ണൂരിലെ ഒന്നരവയസ്സുകാരിയുടേത് കൊലപാതകം; അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

0
Child Murder
Child Murder

കണ്ണൂർ: കണ്ണൂരിലെ ഒന്നരവയസ്സുകാരിയുടെ മരണം (Child Murder) കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണ്. “തന്നേയും മകളേയും പുഴയിലേക്ക് തള്ളിയിട്ടെന്നാണ് സോന പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിയ്‌ക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയേയും കുഞ്ഞിനേയും വീണ നിലയിൽ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്ത് നിന്നുമാണ് കണ്ടെടുത്തത്. ഭർത്താവിന്റെ കൂടെ മൂന്ന് പേരും ബൈക്കിൽ പുഴയ്‌ക്ക് സമീപം എത്തുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്.