Friday, April 19, 2024
spot_img

“എന്നും എന്റെ സൂപ്പർ സ്റ്റാർ”: മധുവിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

മലയാളത്തിന്റെ എന്നത്തേയും പ്രിയ നടൻ മധുവിന്റെ 88ാം ജന്മദിനമാണിന്ന്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയും മധുവിന് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്.

സിനിമയിൽ അരങ്ങേറ്റം ചെയ്യുന്നതിന് മുൻപ് തന്നെ മമ്മുട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ മധുവിന് ആശംസകൾ കുറിച്ചുകൊണ്ട് നിരവധി ആരാധകരും കമന്റുകളുമായി എത്തി.

മമ്മൂട്ടിക്ക് പുറമേ നടൻ മോഹൻലാലും ആശംസയറിയിച്ചു, പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. സുരേഷ് ​ഗോപിയും മധുവിന് ആശംസകൾ അറിയിച്ചു. മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു- എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ബാലചന്ദ്രമേനോൻ, ഷൈൻ ടോം ചാക്കോ, നാദിർഷ, തുടങ്ങിയ നിരവധി താരങ്ങളും ആശംസ കുറിച്ചിട്ടുണ്ട്.

Related Articles

Latest Articles