Friday, April 19, 2024
spot_img

തൃശ്ശൂരിൽ ദുരൂഹ മരണം ; കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ : ആളൂരിൽ രണ്ടര വയസുകാരനായ കുഞ്ഞും അച്ഛനും മരിച്ച നിലയിൽ. തൃശ്ശൂർ സ്വദേശികളായ ബിനോയും രണ്ടര വയസുള്ള മകൻ അഭിജിത് കൃഷ്ണയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്, അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നായിരുന്നു കണ്ടെത്തിയത്. അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ബിനോയ്.

രാവിലെ ഉണർന്ന ഭാര്യ തന്റെ കൂടെ കിടന്നിരുന്ന കുഞ്ഞിനെ കാണാഞ്ഞതിനെ തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭർത്താവ് അടുക്കളയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബക്കറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles