Friday, April 26, 2024
spot_img

ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്‌നോ മാറണം; ദേശീയ വിദ്യാഭ്യാസ നയം‍ വിദ്യാഭ്യാസമേഖലയുടെ പരിവര്‍ത്തനത്തിന്റെ ചുവടുവെപ്പാണ്; ധര്‍മ്മേന്ദ്ര പ്രധാന്‍

 

ദില്ലി: ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്‌നോ മാറണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇഗ്‌നോയുടെ 35ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാവരിലേക്കും എത്തിച്ചേരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.രാജ്യത്തെ 32 റീജിയണല്‍ സെന്ററുകളില്‍ നിന്നും ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, പിഎച്ച്.ഡി/എം.ഫില്‍, സ്വര്‍ണ്ണ മെഡലുകള്‍ നേടിയ 2.91 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു.

‘ഇഗ്‌നോയിലെ ഇന്നത്തെ ബിരുദ ദാന ചടങ്ങ്, സര്‍വ്വകലാശാലയുടെ നൂതനമായ അദ്ധ്യാപന സമ്പ്രദായത്തിന്റെ ശേഷി പ്രതിഫലിപ്പിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സാമ്പത്തിക ശക്തിയായി മാറ്റണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകാപരമായ മാറ്റം ഉറപ്പാക്കണം. ദേശീയ വിദ്യാഭ്യാസ നയം 2020 നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ചുവടുവെപ്പാണ്’- അദ്ദേഹം പറഞ്ഞു.മാത്രമല്ല സാങ്കേതികവിദ്യ, നൂതനാശയം, ഇന്റര്‍നെറ്റ്, എന്നിവ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസമേഖല കൂടുതല്‍ വിപുലീകരിക്കാനും ഉള്ളടക്ക സംവിധാനം ശക്തിപ്പെടുത്താനും ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഉയരാനും ഇഗ്‌നോ ശ്രമിക്കണമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Related Articles

Latest Articles