Thursday, April 25, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 42| നീരാ റാഡിയയിലൂടെ പുറത്തെത്തിയ 2ജിയും പിന്നെ കുറെ ഇച്ഛാശക്തിയില്ലായ്മയും| സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,
കോൺഗ്രസ്സ് ഭരിച്ചിരുന്ന മഹാരാഷ്ട്രയിലെ ആദർശ് ഫ്ലാറ്റ് കുംഭകോണം വലിയൊരു വാർത്തയായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നതിനിടെ 2010 നവംബറിൽ വലിയൊരു അഴിമതി രേഖ ഇന്ത്യയിൽ പുറത്തുവന്നു. അതാണ് കുപ്രസിദ്ധമായ നീരാ റാഡിയ ടേപ്പ്. ഓപ്പൺ മാഗസിനാണ് ഇത് പുറത്തെത്തിച്ചത്. യുപിഎ സർക്കാരിലെ ടെലികോം മന്ത്രിയായിരുന്ന എ.രാജയുടെ ഒരു പരിചയക്കാരിയുമായ നീരാ റാഡിയയും മുതിർന്ന ചില പത്രപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും വ്യവസായ രംഗത്തെ ചില ആളുകളും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണം ആദായ നികുതി വിഭാഗം ചോർത്തിയിരുന്നു. ടെലിഫോൺ സംഭാഷണത്തിൻ്റെ രേഖകളാണ് വിവാദമായത്. മൻമോഹൻ സർക്കാരിൻ്റെ അഴിമതിയുടെ മഞ്ഞുമലകൾ ഉരുകിയൊലിയ്ക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

രാജ്യം 2011ലേയ്ക്ക് കടന്നു. പഴയ പ്രശ്നങ്ങളൊക്കെ അതെപടി നിലനിർത്തിക്കൊണ്ടുതന്നെ. തെലുങ്കാന സംസ്ഥാന രൂപവൽക്കരണം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ്റെ റിപ്പോർട്ട് ജനുവരി 6ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. അതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം പത്രത്താളുകളിലെ പ്രധാന വാർത്തയായി. ആറ് പ്രധാന നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ടിൽ ഐക്യആന്ധ്ര ഇന്നത്തെ അവസ്ഥയിൽ നിലനിൽക്കുന്നതാണ് ഉചിതമെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കിയതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.

ഇതിനിടെ 2011 മണ്ഡല മകരവിളക്ക് ആചരണത്തിൻ്റെ സമാപ്തിയായി ശബരിമലയിലെ മകരജ്യോതി ദർശനത്തിന് ശേഷം മടങ്ങിയ ഭക്തർ നേരിട്ട ദുരന്തം ഇന്നും ദുരൂഹതയുടെ മൂടുപടമണിഞ്ഞു നിൽക്കുന്നു. 2011 ജനുവരി 14ന് രാത്രി 8 മണിയോടെ ശബരിമല പുല്ലുമേട്ടിൽ മകരജ്യോതി കണ്ട് മടങ്ങിയ തീർത്ഥാടകർ, വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലും പെടുകയായിരുന്നു. തിരക്കിൽ പെട്ട് ഓട്ടോറിക്ഷ മറിഞ്ഞതും ജീപ്പ് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിച്ചതുമാണ് വിപത്തിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. ഈ തിക്കിത്തിരക്ക് മനപ്പൂർവം സൃഷ്ടിയ്ക്കപ്പെട്ടതാണെന്നും ഇസ്ലാമിക ഭീകരരുടെ കൈകൾ ഇതിന് പിന്നിലുണ്ടെന്നും സംശയിയ്ക്കപ്പെടുന്നു.

തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരണത്തിനിരയായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തർ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയിൽ തിരക്ക് നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന പോലീസുകാരെ ആ സമയം അവിടെയുണ്ടായിരുന്നുള്ളൂ എന്നത് അപകടത്തിൻ്റെ ആക്കം വർധിപ്പിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു മരണമടഞ്ഞവരിൽ കൂടുതൽ പേർ. പുല്ലുമേട് ദുരന്തം ഒരു കണ്ണീരോർമ്മയായി ശബരിമല തീർത്ഥാടകരിൽ എക്കാലവും നിലനിൽക്കുന്നു.

ഇതിനിടെ കശ്മീർ അശാന്തിയിലാണ്ടു. റിപ്പബ്ളിക് ദിനത്തിൽ കാശ്മീരിൽ ത്രിവർണ പതാക ഉയർത്താൻ അനുവദിയ്ക്കില്ല എന്ന ഭീകരരുടെ ഭീഷണിയ്ക്കെതിരെ ബിജെപി പ്രതികരിച്ചു. മുതിർന്ന നേതാക്കളായ സുഷമാ സ്വരാജ് അടക്കമുള്ളവർ കാശ്മീരിൽ പതാക ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ജനുവരി 24ന് ശ്രീനഗറിലെ ലാൽചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയ മുതിർന്ന ബി.ജെ.പി. നേതാക്കളായ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, അനന്ത്കുമാർ എന്നിവരെ ജമ്മു വിമാനത്താവളത്തിൽ സുരക്ഷാസേന തടഞ്ഞ് അറസ്റ്റ് ചെയ്തു നീക്കി.

അതിൻ്റെ പിറ്റേ ദിവസം മഹാരാഷ്ട്രയിലെ മലേഗാവ് അഡീഷണൽ ജില്ലാ കളക്ടർ യശ്വന്ത് സോനവാനെ കൊല്ലപ്പെട്ട വാർത്തയാണ് ജനങ്ങൾ കേട്ടത്. തഹസിൽദാർ മീറ്റിങ്ങിനായി ജനുവരി 25ന് നന്ദ്ഗാവിലേക്ക് പോകുമ്പോൾ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ ഡിപ്പോകൾ സ്ഥിതി ചെയ്യുന്ന ഒരു റോഡ് സൈഡ് ഭക്ഷണശാലയ്ക്ക് സമീപം എണ്ണ മാഫിയയുടെ ആക്രമണത്തിന് ഇരയായി അദ്ദേഹം മരണപ്പെടുകായായിരുന്നു. അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു കൊല്ലുകയായിരുന്നു.

രണ്ടു മാസങ്ങൾക്ക് മുമ്പുണ്ടായ നീരാ റാഡിയ ടേപ്പ് വിവാദത്തിൽ ഉൾപ്പെട്ട പലരും ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ടെലഫോൺ സംഭാഷണത്തിൻ്റെ 5851 റേക്കോർഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന് സി.ബി.ഐ. വെളിപ്പെടുത്തി. 2ജി സ്പെക്ട്രം വില്പനയിൽ ഇടനിലക്കാരിയായികൊണ്ട് ചില മാധ്യമപ്രവർത്തകരെ വശത്താക്കി ടെലികോം മന്ത്രിയായി രാജയെ നിയമിക്കുന്ന തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതും ഈ ടേപ്പിലൂടെ പുറത്തുവരികയുണ്ടായി. ഇതോടെ 2G സ്പെക്ട്രം അഴിമതി വിവാദം കത്തിക്കയറി. 2ജി സ്‌പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി ജനുവരി 31ന് കണ്ടെത്തി. ഇതോടെ പ്രതിപക്ഷം സടകുഞ്ഞെണീറ്റു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി കേസാണ് പുറത്തെത്തിയിരിയ്ക്കുന്നത്.

എണ്ണിയാലൊടുങ്ങാത്ത കോടികളുടെ നഷ്ടമാണ് പൊതു ഖജനാവിന് കോൺഗ്രസ്സ് പാർട്ടി ഏല്പിച്ചിരിയ്ക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിൽ സ്പെക്ട്രം ലേലം ചെയ്യാതെ 6 വർഷം മുമ്പത്തെ നിരക്കിൽ 5 വർഷങ്ങൾക്ക് മുമ്പ് അതായത് ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് സ്‌പെക്‌ട്രം ലൈസൻസ് നൽകാനുള്ള തീരുമാനമാണ് ഇപ്പോൾ പുറത്തെത്തി ആകെ അലമ്പായി മാറിയത്. ദൈനം ദിനം കോടികളുടെ അഴിമതിക്കണക്ക് പത്രങ്ങളിൽ കണ്ട് ജനങ്ങൾ മൂക്കത്ത് വിരൽവച്ചു. ഒടുവിൽ ടെലക്കോം മന്ത്രി എ. രാജ മന്ത്രിസഭയിൽ നിന്നും രാജിവച്ച് തീഹാർ ജയിലിലേയ്ക്ക് യാത്ര തിരിച്ചു.

ഈ സംഭവങ്ങളൊക്കെ നിലനിൽക്കെ ഇന്ത്യാ പാകിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുവാനായി ക്രിക്കറ്റ് നയതന്ത്രം എന്ന കലാപരിപാടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. 2011 മാർച്ച് 30ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – പാക് ലോകകപ്പ് സെമിഫൈനൽ വീക്ഷിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പാകിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ചേർന്നുള്ള ഫോട്ടോ വലിയ വാർത്താ പ്രാധാന്യം നേടി.

ഇതിനിടെ സെൻസസ് റിപ്പോർട്ട് പുറത്തെത്തി. മൊത്തം ജനസംഖ്യയിൽ 181 ദശലക്ഷം വർദ്ധനവ് രേഖപ്പെടുത്തിയതായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷം ബയോമെട്രിക് സെൻസസ് നടത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത് നമ്മൾ കണ്ടിരുന്നുവല്ലോ. അതിൻ്റെ റിപ്പോർട്ടാണിത്. 2011 മാർച്ച് 31നാണ് ഇത് പ്രസിദ്ധം ചെയ്യപ്പെട്ടത്. പ്രസ്തുത സെൻസസ് പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14.23%ത്തിലേക്ക് ഉയർന്നു എന്നാൽ ഇസ്‌ലാമിക രാജ്യങ്ങൾ വാക്കു വ്യത്യാസം കാട്ടി പാകിസ്താനിലെ സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യ വെറും 3.7%. ബംഗ്ലാദേശിലെ സെൻസസ് പ്രകാരം ഹിന്ദുക്കൾ 8.5%. ഇത്രയൂം അന്യ മത വിദ്വെഷമുള്ള ഭരണകൂടവും സമൂഹവുമാണ് ഇസ്‌ലാമിൻ്റെത് എന്നതിന് ഇതിലും വലിയ തെളിവ് എന്തുവേണം. മുമ്പ് നമ്മൾ കണ്ട ലിയാഖത് – നെഹ്‌റു ഉടമ്പടിയൊക്കെ എവിടെപ്പോയി എന്ന് ഉത്പതിഷ്ണുക്കൾ ചിന്തിയ്ക്കുക.

28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ കോരിത്തരിപ്പിച്ച അടുത്ത ക്രിക്കറ്റ് വാർത്ത വന്നെത്തി. 2011 ഏപ്രിൽ 2 ശനിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ക്രിക്കറ്റ് വേൾഡ്‌കപ്പ് ടൂർണമെണ്ടിന്റെ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കപ്പിൽ മുത്തമിട്ടു. അഴിമതി വാർത്തകൾക്കിടയിൽ ഇന്ത്യക്കാർക്ക് ആഘോഷിയ്ക്കാനുള്ള വക ടീം ഇന്ത്യ വകയായി ലഭിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ ജീവിതത്തിലെ ആദ്യ വേൾഡ് കപ്പ് ജയം മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ. മലയാളി താരം ശ്രീശാന്തും ഈ ടീമിൽ ഉണ്ടായിരുന്നു എന്നത് ഇരട്ടിമധുരം നൽകുന്നു.

എന്നാൽ എത്രയെത്ര വാർത്തകൾ വന്നിട്ടും 2ജി അഴിമതിയിലെ അക്കങ്ങളുടെ പൂജ്യങ്ങൾ ജനമനസുകളിൽ നിന്നും മാഞ്ഞില്ല. അത് വീണ്ടും വീണ്ടും പൊന്തിവന്നു. ഈ ചിന്തകളുടെ എരിതീയിൽ എണ്ണയൊഴിയ്ക്കുവാൻ മഹാരാഷ്ട്രയുടെ ഗാന്ധിയൻ അണ്ണാ ഹസാരെ രംഗത്തെത്തി. അഴിമതി തടയുവാനുള്ള ലോക്പാൽ നിയമം കേന്ദ്രസർക്കാർ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 5 മുതൽ ഡൽഹിയിലെ ജന്തർ മന്ദറിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പൊതുജനത്തിൻ്റെ വലിയ പിന്തുണ ഈ സമരത്തിനുണ്ടായി.

റെഡ്‌ഢിയ്ക്ക് ശേഷം അടുത്ത മുഖ്യൻ്റെ മരണവാർത്തയായിരുന്നു അടുത്തതായി എത്തിയത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ദോർജി ഖണ്ഡുവും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചതായിരുന്നു അത്. ഏപ്രിൽ 30ന് ഹെലിക്കോപ്പ്റ്റർ കാണാതാവുകയും. മേയ് 4ന് അരുണാചൽപ്രദേശ് – ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മേയ് 5ന് ഖണ്ഡുവിൻ്റെത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ഇതേ സമയം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അതിൻ്റെ റിസൾട്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു. 34 വർഷങ്ങൾ നീണ്ട മാർക്സിസ്റ്റ് ഭരണം അവസാനിപ്പിച്ച് 2011 മെയ് 20ന് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്സ് അധികാര സോപാനത്തിലെത്തി. അതോടെ കേരളത്തിലെ കവല പ്രസംഗങ്ങളിൽ ബംഗാളിനെയും ഒഴിവാക്കിക്കൊണ്ട് കമ്യുണിസ്റ്റ് പാർട്ടിക്കാർ മാതൃക കാട്ടി.

2ജി അഴിമതിക്കഥകളുടെ കമനീയമായ വ്യത്യസ്ഥ കഥകൾ ദൈനംദിനാടിസ്ഥാനത്തിൽ പുറത്തെത്തിക്കൊണ്ടിരുന്നു. ഇതിനെ മറികടക്കുവാൻ അള്ളാഹു ഒരു പരിശ്രമം നടത്തി. യെർവാദ ജയിലിൽ കഴിയുന്ന പാക് ഭീകരൻ അജ്മൽ കസബിൻ്റെ ജന്മദിനമായ ജൂലൈ 13ന് വൈകീട്ട് 6:54നും 7:04നും ഇടയിൽ ഒപ്പേറ ഹൗസ്, സാവേരി ബസാർ, ദാദർ വെസ്റ്റ് എന്നീ പ്രദേശങ്ങളിൽ മൂന്ന് സ്ഫോടനങ്ങളുണ്ടായി ഇന്ത്യൻ മുജാഹിദീൻ ആയിരുന്നു സംഗതി ഓപ്പറേറ്റ് ചെയ്തത്. എന്തായാലും 26 മനുഷ്യരുടെ ജീവൻ എടുത്തുകൊണ്ട് ഇന്ത്യയെ ഒരു പാഠം പഠിപ്പിയ്ക്കാൻ ഇസ്ലാമിന് സാധിച്ചു. മൗനി ബാബ വീണ്ടും പ്രസ്താവന ഇറക്കി കഴിഞ്ഞുകൂടി.

കരസേനാ മേധാവി ജനറൽ. വികെ സിങ്ങും ഈ കാലയളവിൽ പത്രത്താളുകളിൽ ഇടം പിടിച്ചിരുന്നു. പല കോടതി വ്യവഹാരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രസ്താവനാ ബാഹുല്യം മൂലം ബിജെപിയടങ്ങുന്ന പ്രതിപക്ഷം പോലും അദ്ദേഹത്തോട് നാവടക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 13ന് ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് മുമ്പിൽ കാറിൽ ബോംബ് സ്ഫോടനം നടന്നു. 4 പേർക്ക് പരിക്കേറ്റു. ജോർജിയയിലെ ടിബിലിസിയിലെ ഇസ്രായേൽ എംബസിയ്ക്ക് മുമ്പിലുള്ള കാറിലും ഇതേ പോലെ നീക്കം നടന്നിരുന്നു എങ്കിലും ജോർജിയൻ പോലീസ് ബോംബ് നിർവീര്യമാക്കി. ഇതിന് പിന്നിൽ ഇറാൻ ആണെന്ന് പറയപ്പെടുന്നു.

In the by-elections held for seven constituencies in various states, the BJP has won hugely

കേരളത്തിനെ നേരിട്ട് ബാധിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സംഭവം ഫെബ്രുവരി മാസത്തിലുണ്ടായി. ക്രൈസ്തവ സഭ മതപരമായും സംഘടനാപരമായും എത്രകണ്ട് വൈദേശികതയ്ക്ക് അടിമപ്പെട്ടതാണെന്നും, ഇറ്റലിക്കാരി സോണിയ മദാമ്മയുടെ റിമോട്ട് കൺട്രോൾ ഭരണത്തിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഈ സംഭവത്തെ തുടർന്നുള്ള സംഭവങ്ങൾ തെളിയിച്ചു. കേരള തീരത്തോട് ചേർന്ന് ഇന്ത്യൻ കടൽ അതിർത്തിയിലൂടെ പോവുകയായിരുന്ന ഇറ്റാലിയൻ കപ്പലായ എൻട്രികലെക്സിയിൽ നിന്നുമുള്ള വെടിയേറ്റ് രണ്ടു മത്സ്യ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ കപ്പലിനെ കോസ്റ്റ്ഗാർഡ് പിടികൂടി. അതിലുണ്ടായിരുന്ന ഇറ്റാലിയൻ നേവൽ ഓഫീസർമാരെ പിടികൂടി. അതോടെ അന്താരാഷ്ട്ര സമ്മർദ്ദം വലുതായി. ഇന്ത്യയിലെ പ്രോസിക്യൂഷൻ നടപടികൾ പുരോഗമിയ്ക്കുമ്പോൾ കേസിനെ ദുർബലപ്പെടുത്തി നാവികരെ രക്ഷിയ്ക്കുവാൻ ക്രൈസ്തവ സഭ മുന്നിട്ടിറങ്ങി. സോണിയ മദാമ്മയുടെ ജന്മനാടിനോടുള്ള സ്നേഹം വിളിച്ചോതും വിധമായിരുന്നു പ്രോസിക്യൂഷൻ നടന്നത്.

ഈ വിഷയങ്ങൾക്ക് നടുവിൽ രാജ്യം പ്രയാണം ചെയ്തുകൊണ്ടിരിയ്ക്കെ ആസാമിലുള്ള മുസ്ലീമുകൾ ഒഴികെയുള്ള ബംഗ്ലാദേശി അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് അന്നത്തെ ആസാം മുഖ്യമന്ത്രിയായ കോൺഗ്രസ്സ് നേതാവ് തരുൺ ഗോഗോയ് പ്രധാന മന്ത്രി മന്മോഹൻ സിങ്ങിനു 2012 ഏപ്രിൽ 20ന് മെമ്മോറാണ്ടം സമർപ്പിച്ചു. സമകാലിക ഭാരതത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുരയ്ക്കുന്ന കോൺഗ്രസ്സുകാർക്ക് ഈ ചരിത്രം അത്രയ്ക്കും ദഹിയ്ക്കില്ല.

ഛത്തീസ്ഗഢിലെ സുക്‌മ ജില്ലയിലെ കളക്ടർ ആയിരുന്ന അലക്സ് പോൾ മേനോൻ ഐഎഎസിനെ കമ്യുണിസ്റ്റ് ഭീകരർ ഏപ്രിൽ 21ന് തട്ടിക്കൊണ്ടുപോയി 12 ദിവസങ്ങൾ തടവിലാക്കി മെയ് 3ന് മോചിപ്പിച്ച സംഭവം വളരെ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയെ ഇങ്ങനൊക്കെ വിറപ്പിയ്ക്കാം എന്നും. ഭരണകൂടത്തെ പേശീബലവും തോക്കിൻ കുഴലും ഉപയോഗിച്ച് വരച്ച വരയിൽ നിറുത്താമെന്നും കമ്യുണിസ്റ്റ് ഭീകരർ കാട്ടിതന്നുകൊണ്ടിരുന്നു.

ഇതിനിടയിലെല്ലാം പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയിൽ ദിനംദിനം പ്രശ്‍നങ്ങളായിരുന്നു. പലപ്പോഴും സർവീസുകൾ റദ്ദാക്കുന്ന അവസ്ഥയുണ്ടായി. പൈലറ്റുമാർ അടക്കമുള്ള ജീവനക്കാർ സർക്കാർ ജോലിപോലെ ഇത് ചെയ്യാൻ തുടങ്ങിയപ്പോൾ എയർ ഇന്ത്യ അമ്പേ തകർന്നു. മെയ് മാസം അതിൻ്റെ പാരമ്യതയിലെത്തി. കോടികളുടെ നഷ്ടത്തിൽ മാത്രമോടുന്ന എയർ ഇന്ത്യയിലെ പൈലറ്റുമാർ മെയ് 8ന് പണിമുടക്കി. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ രാഷ്ട്രപതിയുടെ നാമനിർദ്ദേശത്തോടെ ജൂൺ 5ന് പാർലമെണ്ടിൽ എത്തിച്ചുകൊണ്ട് കോൺഗ്രസ്സ് പാർട്ടി പോപ്പുലർ ഫെയ്‌സ് രാഷ്ട്രീയത്തിലേക്ക് ഒരു കണ്ണികൂടെ ചേർത്തു.

കമ്യുണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന പൊതുജനാഗ്രഹത്തെ മുൻനിറുത്തി ഭരണകൂടം നടപടിയെടുക്കാൻ ഒരുമ്പെട്ടു. അതേത്തുടർന്ന് 19 കമ്യുണിസ്റ്റ് ഭീകരരെ ഛത്തീസ്ഗഢിൽ ജൂൺ 30ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി ഇന്ത്യൻ ഭരണകൂടം മറുപടി നൽകി. ഇതിനിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്സ് നേതാവ് പ്രണബ് മുഖർജിയായിരുന്നു യുപിഎയുടെ സ്ഥാനാർഥി. പി. എ സാങ്മ ആയിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. മികച്ച മത്സരത്തിനൊടുവിൽ ജൂലായ് 25ന് ഇന്ത്യയുടെ 13ആം രാഷ്ട്രപതിയായി ശ്രീ. പ്രണബ് ദാ തിരഞ്ഞെടുക്കപ്പെട്ടു. ഉപരാഷ്ട്രപതിയായി ഹമീദ് അൻസാരി തുടർന്നു.

ഇതിനിടയിലെല്ലാം അസാമിൽ നിരവധി വർഗീയ പ്രശ്‍നങ്ങൾ പുകഞ്ഞുകൊണ്ടിരുന്നു. അതേത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഒറ്റപ്പെടുത്തി ആക്രമിയ്ക്കാനുള്ള എസ്എംഎസുകൾ വ്യാപകമായി പ്രചരിയ്ക്കപ്പെട്ട് ജനങ്ങളെ പരിഭ്രാന്തരായി ഓടിയ്ക്കുവാനുള്ള ശ്രമം ഇസ്ലാമിക് അനുകൂലികൾ ചെയ്തുപോന്നിരുന്നു. അതിൻ്റെ ഭാഗമായി മുംബൈ ആസാദ് മൈതാനത്ത് ഓഗസ്റ്റ് 11ന് മുസ്‌ലിങ്ങൾ ഒരുമിച്ചു കൂടി അക്രമം നടത്തുകയും ഇതിലെ റോഹിൻഗ്യകളായവർ അമർ ജവാൻ ജ്യോതി തകർക്കുകയുമൊക്കെ ചെയ്തു. ഈ സംഭവങ്ങളിലെല്ലാം നിരവധി മുസ്ലീങ്ങൾ അറസ്റ്റിലായി. ഇസ്ലാമിൻ്റെ വിപ്രതിപത്തിയെ അതിജീവിച്ചുകൊണ്ട് മുംബൈ ഭീകരാക്രമണ കേസിലെ പാകിസ്ഥാൻ ഇസ്ലാമിക ഭീകരർ അജ്മൽ അമീർ കസബിനെ നവംബർ 21ന് ഇന്ത്യ തൂക്കിലേറ്റി. കേരളത്തിലെ മാപ്പിളമക്കൾ മയ്യത്ത് നമസ്കാരമൊക്കെ നടത്തി കസബിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഒരു ഞെട്ടിയ്ക്കുന്ന പ്രസ്താവന 2012 ഡിസംബർ 11ന് അന്നത്തെ പ്രതിരോധമന്ത്രി എകെ ആൻ്റണി പാർലമെണ്ടിൽ നടത്തി. ഒരു യുദ്ധം വന്നാൽ ഇപ്പോൾ നമ്മുടെ സൈന്യത്തിന് അധികനാൾ പിടിച്ചു നിൽക്കാനാവില്ലന്നും ആയുധങ്ങളുടെ കുറവ് പട്ടാളത്തെ അലട്ടുന്നുവെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കുവാനോ പാർലമെണ്ടിന് മുമ്പിൽ സമരം നടത്തുവാനോ പ്രതിപക്ഷമായിരുന്ന ബിജെപി തയ്യാറായില്ല. ഉത്തരവാദിത്വ ബോധത്തോടെ ഈ വിഷയം ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലി കൈകാര്യം ചെയ്തു. ആയുധങ്ങൾ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിയ്ക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇത് സംഭവിച്ചത് എങ്ങനെയെന്നാൽ വ്യക്തിപരമായി അഴിമതിക്കാരനല്ല എന്ന ഇമേജ് സ്ഥാപിച്ച് ജീവിയ്ക്കുന്ന ആളാണ് കോൺഗ്രസ്സ് നേതാവ് എ. കെ. ആൻ്റണി. ഇദ്ദേഹം പ്രതിരോധ മന്ത്രിയായപ്പോഴും ഈ പരിപാടി തുടർന്നു. ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലി ഇടപാടുകളും നടന്നിട്ടുള്ളത് ഇന്ത്യൻ പ്രതിരോധ മേഖലയിലാണ്. അതുകൊണ്ട് തന്നെ ആൻ്റണി പ്രതിരോധ മന്ത്രിസ്ഥാനത്ത് എത്തിയപ്പോൾ മുതൽ കൃത്യമായ തീരുമാനങ്ങളെടുക്കുവാൻ അങ്ങേര് ഭയപ്പെട്ടു. എന്തുവേണ്ടി..! ഇമേജ് സംരക്ഷണം നടത്തി നടത്തി രാജ്യത്തെ സംരക്ഷിയ്ക്കുവാനുള്ള ആയുധങ്ങൾ വാങ്ങുവാനുള്ള തീരുമാനങ്ങൾ അഴിമതിയുണ്ടാകുമെന്ന ഭയം മൂലം ആൻ്റണി നടപ്പാക്കിയില്ല. അങ്ങനെ ഇന്ത്യൻ സൈന്യത്തിൻ്റെ കൈകൾ ആയുധ രഹിതമായി. ഇതിങ്ങനെ മുൻപോട്ടു പോകുമ്പോഴാണ് തലസ്ഥാന നഗരിയെ നടുക്കുന്ന കൂട്ടബലാത്സംഗ കേസ് ഉണ്ടായത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടക്കമുള്ള പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്തായിരുന്നു ഈ സംഭവം. ഡിസംബർ 16ന് ഡൽഹിയിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെയും ആൺ സുഹൃത്തിനെയും മർദ്ദിച്ച് അവശരാക്കി പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച് കൊന്ന സംഭവമുണ്ടായി. വല്ലാത്ത ക്രൂരമായ ആക്രമണമായിരുന്നു പെൺകുട്ടി നേരിട്ടത്. സംഭവം രാജ്യത്തുടനീളം വലിയ രോഷം സൃഷ്ടിക്കുകയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പ്രതികരിക്കാനും പ്രവർത്തിക്കാനും ഇന്ത്യൻ സർക്കാരിനെ നിർബന്ധിതരാക്കി. ഈ പെൺകുട്ടിയെ ഇന്ന് നിർഭയ എന്നാണ് വിളിയ്ക്കുന്നത്. ഇതേതുടർന്ന് ഡൽഹിയിൽ ദൈനംദിനാടിസ്ഥാനത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. കോൺഗ്രസ്സ് സർക്കാരിൻ്റെ മുഖം വികൃതമാക്കിയതിൽ ഈ സംഭവം ഒരു മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ തുടർച്ചയായ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിയതും ഇതേ സമയമാണ് എന്നതുകൂടി കൂട്ടിവായിച്ചാൽ അദ്ദേഹം നേടിയെടുത്ത ഇമേജിൽ നിർഭയ സംഭവത്തിനും നേരിയ ഒരു റോൾ ഉണ്ട് എന്ന് മനസിലാക്കാം

തുടരും…

Related Articles

Latest Articles