\newstoday
newstoday

ദില്ലി : മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത! ജൂണ്‍ ഒന്ന് മുതല്‍ ഡെല്‍ഹിയില്‍ മദ്യവും ബിയറും പകുതി വിലയ്ക്ക് ലഭിക്കുമെന്നാണ് സൂചന.രാജ്യതലസ്ഥാനത്തെ മദ്യപ്രേമികള്‍ക്കൊപ്പം, നോയിഡ, ഗാസിയാബാദ് എന്നിവയുള്‍പെടെയുള്ള സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. യുപി ജില്ലകളാണ് ഇത് രണ്ടും.യുപിയിലെ ജനങ്ങള്‍ക്ക് ദില്ലിയിലെ മദ്യവും ബിയറും കൂടുതല്‍ ഇഷ്ടമാണ്. അതേസമയം, മദ്യത്തിന് വില കുറയുന്നതോടെ ആവശ്യക്കാര്‍ ഗണ്യമായി വര്‍ധിക്കും. ദില്ലി അതിര്‍ത്തിയിലുള്ള കടകളില്‍ വലിയ തിരക്കായിരിക്കും. മീററ്റ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലുള്ളവരും ദില്ലി അതിര്‍ത്തിയില്‍ നിന്നാണ് മദ്യം വാങ്ങുന്നത്.

മദ്യവില്‍പനക്കാര്‍ക്ക് എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക്ദില്ലിയില്‍ മദ്യം വില്‍ക്കാന്‍ കഴിയും. ഇതിനായി ദില്ലി സര്‍കാര്‍ തീരുമാനം എടുത്തു. ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. ലൈസന്‍സി മുന്‍കൂറായി മദ്യം വില്‍ക്കുകയും ലൈസന്‍സ് ഫീസ് അടയ്ക്കുകയും ചെയ്യുബോൾ , കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കാന്‍ അനുവദിക്കാമെന്ന് ദില്ലി സര്‍കാര്‍ വാദിക്കുന്നു.
ഇതുമാത്രമല്ല, ഉച്ചകഴിഞ്ഞ് മൂന്നുവരെ ബാറില്‍ മദ്യം വിളമ്പനും സര്‍കാര്‍ ആലോചിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന്റെ പേരില്‍ അതിനുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന്, സ്വകാര്യ മദ്യശാലകള്‍ക്ക് എംആര്‍പിയില്‍ നിന്ന് 25 ശതമാനം വരെ കിഴിവ് നല്‍കാന്‍ സര്‍കാര്‍ എക്സൈസ് വകുപ്പിന് അനുമതി നല്‍കിയിരുന്നു, അതിനുശേഷം മദ്യശാലകള്‍ക്ക് തുടര്‍ച്ചയായി ഇളവ് നല്‍കുകയാണ്.