Saturday, April 20, 2024
spot_img

ഇടിക്കൂട്ടിൽ ഇന്ത്യൻ മുന്നേറ്റം; നിഖാത് സരിനും നീതുവും മനീഷയും ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടന്നു

ദില്ലി : ദില്ലിയിൽ വച്ച് നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നിഖാത് സരിനും നീതു ഘന്‍ഘസും മനീഷ മോണും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നീതു 48 കിലോ വിഭാഗത്തിലും മനീഷ 57 കിലോ വിഭാഗത്തിലും സരിന്‍ 50 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.

ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാമ്പ്യനായ നിഖാത് സരിന്‍ മെക്‌സിക്കോയുടെ പാട്രിഷ്യ അല്‍വാരസിനെ 5-0നാണ് ഇടിച്ചിട്ടത് .

കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ നീതു തജിക്കിസ്താന്റെ സുമയ്യ ക്വൊസിമോവയെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയപ്പോൾ കഴിഞ്ഞ വര്‍ഷത്തെ വെങ്കലമെഡല്‍ ജേതാവായ മനീഷ, തുര്‍ക്കിയുടെ നൂര്‍ എലിഫ് ടര്‍ഹാനെ തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.

Related Articles

Latest Articles