Saturday, May 25, 2024
spot_img

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സർവീസ്.

ഈ മാസം അഞ്ചിനായിരുന്നു നവകേരള ബസ് സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ ബസ് സർവീസിന് ആളുകൾക്കിടയിൽ വലിയ പ്രിയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പതിയെ കുറഞ്ഞു. സൗകര്യപ്രദമല്ലാത്ത സമയ ക്രമം, ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ കാരണങ്ങളാണ് നവകേരള ബസിനെ ആളുകൾ കൈയൊഴിയാൻ കാരണമായത്. പുലർച്ചെ നാല് മണിയ്ക്കാണ് നവകേരള ബസ് കോഴിക്കോട് നിന്നും പുറപ്പെടുക. 11.30 ന് ബംഗളൂരുവിൽ എത്തും. ഇവിടെ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ബസ് 10 ന് കോഴിക്കോട് എത്തും. ഇങ്ങനെ ആയിരുന്നു ബസിന്റെ സമയക്രമം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കാൻ ഇപ്പോൾ കഴിയാറില്ല. ഗതാഗത കുരുക്കിനെ തുടർന്ന് ബസ് വൈകുന്നത് പതിവായിരിക്കുകയാണ്.

നിലവിൽ ജിഎസ്ടിയുൾപ്പെടെ 1256 രൂപയാണ് ടിക്കറ്റിന് വേണ്ടി നൽകേണ്ടി വരുന്നത്. ഉയർന്ന നിരക്കും നവകേരള ബസിനോടുള്ള യാത്രക്കാരുടെ വിമുഖതയ്ക്ക് കാരണം ആയിട്ടുണ്ട്. നവകേരള ബസിന് 26 സീറ്റുകൾ ആണ് ഉള്ളത്. ഇരു വശങ്ങളിലേക്കും മുഴുവൻ സീറ്റുകളിലും ആളായാൽ പ്രതിദിനം 65,000 രൂപ വരുമാനമായി ലഭിക്കുമെന്ന ഉദ്ദേശത്തിൽ ആയിരുന്നു ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ യാത്രികരുടെ എണ്ണം കുറഞ്ഞത് ഈ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇരു വശങ്ങളിലേക്കുമായുള്ള സർവീസിന് പെട്രോൾ അടിയ്ക്കാൻ മാത്രം 35,000 രൂപയാണ് ചിലവ് വരുന്നത്. ഇതിന് പകുതി വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ബസ് സർവീസ് പൂർണമായും നിർത്തേണ്ടിവരുമെന്നാണ് സൂചന. അതിനാൽ ഇനി നേതാക്കൾ പറഞ്ഞത് പോലെ ബസ് മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്നാണ് ഉയർന്നുവരുന്ന പരിഹാസം.

Related Articles

Latest Articles