Friday, April 19, 2024
spot_img

പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും ഒരു തരി പിന്നോട്ടില്ല; കല്ലിടേണ്ട സ്ഥലത്ത് കല്ലിടും,കല്ലിട്ടും അല്ലാതെയും സർവ്വേ നടത്തുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും ഒരു തരി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സിൽവർലൈൻ നടപ്പാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. കെ റെയിലിനെതിരായ പ്രചരണം ജനങ്ങളെ പറഞ്ഞു മനസിലാക്കി കല്ലിടേണ്ട സ്ഥലത്ത് കല്ലിടുമെന്നും കല്ലിട്ടും കല്ലിടാതെയും സർവേ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കല്ലിടൽ നിർത്തിയതിൽ പ്രശ്‌നമില്ലെന്നും പുതിയ ഉത്തരവ് വ്യക്തതയ്‌ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പരാമർശിച്ചത്. മാത്രമല്ല കല്ലിടും എന്നാൽ കല്ലിടണമെന്ന് നിർബന്ധമില്ല എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഏത് പദ്ധതി വന്നാലും അതിനെ എതിർക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ശക്തമാകുന്നയിടത്ത് കല്ലിടാതെ സർവ്വേ നടത്താനുള്ള സർക്കാറിന്റെ നീക്കം ശരിവെയ്‌ക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും സിൽവർലൈനിനെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. കൂടാതെ സുധാകരന്റെ പ്രസ്താവന ജനം വിലയിരുത്തട്ടെയെന്നും തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.സുധാകരന്റെ ചങ്ങല പൊട്ടിയ പട്ടി പരാമർശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

Related Articles

Latest Articles