Friday, March 29, 2024
spot_img

ത്രിപുരയിൽ എടുക്കാത്ത നോട്ടായി മമതാ ബാനർജിയുടെ തൃണമൂൽ! തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട!!

ത്രിപുരയിൽ വോട്ടർമാർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 0.88 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ നോട്ട അവരെ മറികടന്ന് മൊത്തം വോട്ട് വിഹിതത്തിന്റെ 1.36 ശതമാനം നേടി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ മമത ബാനർജി ശ്രമിച്ചെങ്കിലും, ത്രിപുരയിൽ നോട്ട വോട്ടുകളെ മറികടക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല.തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം മമത ബാനർജിയും അനന്തരവനും ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും ത്രിപുരയിൽ തുടർച്ചയായി രണ്ട് ദിവസം പ്രചാരണം നടത്തി. അഗർത്തലയിൽ ഏകദേശം 5 കിലോമീറ്റർ പദയാത്രയും അന്ന് നടത്തിയിരുന്നു.

തുടർന്ന് നടത്തിയ റാലിയിൽ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ വികസന മാതൃക ഉയർത്തിക്കാട്ടി, ത്രിപുരയിലെ വോട്ടർമാരെ ആകർഷിക്കാനാണു മമത ശ്രമിച്ചത്. ത്രിപുരയിലെ ജനങ്ങൾക്ക് ജോലിയും വികസനവും വേണമെങ്കിൽതൃണമൂലാണ് ഏക ബദൽ എന്ന് അവർ അവകാശപ്പെട്ടു. ത്രിപുര തന്റെ രണ്ടാമത്തെ വീടാണെന്നും പറഞ്ഞാണ് അവർ വോട്ട് അഭ്യർത്ഥിച്ചത്.

Related Articles

Latest Articles