Friday, April 26, 2024
spot_img

വാടാ !!!!
ഇനി നടക്കുക മൈക്രോസോഫ്റ്റ് ഗൂഗിൾ യുദ്ധം;
മൈക്രോ സോഫ്റ്റിന്റെ Chat GPT യ്ക്ക് മറുപടിയായി ‘Bard’ ബോട്ടുമായി ഗൂഗിൾ

ഗൂഗിള്‍ സെര്‍ച്ചില്‍ ഉടൻ തന്നെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു പുത്തൻ ചാറ്റ് ബോട്ട് ലഭ്യമാക്കും. ഇതിനു മുന്നോടിയായി ‘ബാര്‍ഡ്’ എന്ന പേരില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടിനെ തിരഞ്ഞെടുക്കപ്പെട്ട ഗൂഗിൾ ഉപഭോക്താക്കൾക്ക് പരീക്ഷണാര്‍ഥം ലഭ്യമാക്കുമെന്ന് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.ഗൂഗിള്‍ കഴിഞ്ഞ വർഷം അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ എഐയുടെ (LaMDA AI) അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തിക്കുന്ന ബാര്‍ഡ് പ്രവർത്തിക്കുക.

നേരത്തെ മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എഐ ‘ചാറ്റ് ജിപിടി’ എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയിരുന്നു.

Related Articles

Latest Articles