പ്രതീകാത്മക ചിത്രം

ന്യൂയോർക്ക് : ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന ടെക്ക് ഭീമന്മാരായ ഗൂഗിൾ, പുതിയ ആളെ ജോലിക്ക് എടുക്കുന്നതിനായി അഭിമുഖം നടത്തവെ റിക്രൂട്ടറെയും പിരിച്ചു വിട്ടു ഡാൻ ലാനിഗൻ റയൻ എന്ന യുവാവിനാണ്‌ അപ്രതീക്ഷിതമായി ജോലി നഷ്ടമായത്. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിൽ യുവാവ് പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

‘‘മറ്റ് ആയിരക്കണക്കിനുപേരെപ്പോലെ എന്നെയും കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിൾ പിരിച്ചുവിട്ടു. ഇത്രപെട്ടെന്ന് ഒരു അവസാനം ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല. സ്ഥാപനത്തിലേക്ക് ഒരാളെ അഭിമുഖം നടത്തി എടുക്കുന്നതിന്റെ ഇടയിലായിരുന്നു പുറത്താക്കൽ. ഇതോടെ ഉപയോഗിച്ചുകൊണ്ടിരുന്ന സിസ്റ്റത്തിൽപോലും പ്രവേശിക്കാനായില്ല” യുവാവ് പോസ്റ്റിൽ പറയുന്നു.