Friday, March 29, 2024
spot_img

വാരിയംകുന്നൻ സിനിമ: വിവാദത്തിലേക്ക് ബാബു ആന്റണിയെ വലിച്ചിടാനുള്ള കുടിലബുദ്ധിയുമായി ഒമർ ലുലു

കൊച്ചി: ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച ഒരു ചിത്രമാണ് വാരിയൻകുന്നൻ‘. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയിൽ നിന്നും സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജ് സുകുമാരനും പിന്മാറിയത്. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ അറിയിച്ചത്. ചിത്രത്തിൽ വാരിയൻകുന്നന്റെ വേഷം അവതരിപ്പിക്കാൻ പൃഥ്വിരാജിനെയാണ് നിശ്ചയിച്ചിരുന്നത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ ഈ വർഷം റിലീസ് ചെയ്യാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷമാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ പല ഭാഗത്തു നിന്നും ഉണ്ടായതിനുപിന്നാലെ ആഷിഖ് അബുവും, പൃഥ്വിരാജും അതിൽനിന്നും പിന്മാറുകയായിരുന്നു. ഇതോടെ വലിയ ചർച്ചയായ സിനിമാ പ്രഖ്യാപനത്തിനാണ് അവസാനമായത്.

എന്നാൽ ഇപ്പോഴിതാ വിവാദത്തിലേക്ക് ബാബു ആന്റണിയെക്കൂടി വലിച്ചിടാനുള്ള കുടിലബുദ്ധിയുമായി എത്തിയിരിക്കുകയാണ് സംവിധയകൻ ഒമർ ലുലു. ബാബു ആന്റണി ഇച്ചായനെ നായകനാക്കി മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ഉള്ള ‘വാരിയൻകുന്നൻ’ ഒരുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും’, ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേസമയം 1921ൽ നടന്ന മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നനെ മഹത്വവത്കരിക്കാനാണ് സിനിമയെന്ന് പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. വാരിയൻകുന്നനെക്കുറിച്ച് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ നൽകിയ പോസ്റ്റിനും രൂക്ഷവിമർശനങ്ങളാണ് ഉണ്ടായത്. പൃഥ്വിരാജ് സിനിമയിൽ നിന്ന് പിന്മാറണമെന്നും ആവശ്യം ഉയർന്നു. ഇതിനുപിന്നാലെയാണ് പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറിയത്. അതേസമയം ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം എന്ന പേരിൽ 1921 ൽ നടന്നത് ഹിന്ദു വംശഹത്യ ആയിരുന്നു. നിരവധി ഹൈന്ദവരാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles