Thursday, March 28, 2024
spot_img

വിജയദശമി ദിനത്തിൽ കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം

ദോഹ:കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തി. വിജയദശമി ദിനത്തിൽ ഒക്ടോബർ 15ന് രാവിലെ 6 മണിക്ക് ICC അശോക ഹാളിൽ രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സജ്ജീവ് കുമാർ ഖത്തറിലെ കുരുന്നുകൾക്ക് ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തി.

സാമൂഹ്യ പ്രവർത്തകൻ ഗോവിന്ദൻ കുട്ടി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എംബസ്സി അസിസ്റ്റൻ്റ് കൗൺസിലർ ഓഫീസർ രാജഗോപാൽ, കേരളീയം അധ്യക്ഷൻ ദുർഗ്ഗാദാസ്, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ഖത്തറിലെ കുരുന്നുകൾക്ക് സൗജന്യമായി കേരള സർക്കാർ സഹകരണത്തിൽ മലയാളം മിഷൻ ഖത്തർ മലയാള പഠനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഇമെയിൽ [email protected] സന്ദർശിക്കുക

Related Articles

Latest Articles