Thursday, March 28, 2024
spot_img

പ്രിയതമയുടെ പിറന്നാളിന് ആശംസകൾ അറിയിച്ച് അഭിഷേക് ബച്ചൻ; ഐശ്വര്യയുടെ ആദ്യകാല ചിത്രം സോഷ്യൽമീഡിയയിൽ വൈറൽ

പ്രിയതമയുടെ പിറന്നാളിന് ആശംസകൾ അറിയിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യയുടെ ആദ്യകാല സിനിമയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്. “ജന്മദിനാശംസകൾ, ഭാര്യ! സ്നേഹം, വെളിച്ചം, സമാധാനം, ശാശ്വത വിജയം.” എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

മോണോക്രോം ചിത്രത്തിൽ, ഐശ്വര്യ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നതും പുറകിൽ ഒരു കൂട്ടം പൂക്കൾ പിടിച്ചിരിക്കുന്നതും കാണാം. അഭിഷേക് ചിത്രം പങ്കുവെച്ചതിന് പിന്നാലെ, ആരാധകരും ആശംസകളുമായിട്ടെത്തി. “ഐഷുവിന് ജന്മദിനാശംസകൾ!,” “ദൈവം നിങ്ങളെ രണ്ടുപേരെയും പരിധിയില്ലാത്ത സന്തോഷവും വിജയവും നൽകി അനുഗ്രഹിക്കട്ടെ.” എന്നൊക്കെയായിരുന്നു പോസ്റ്റിന് ആരാധകർ പങ്കുവെച്ച കമന്റ്

Related Articles

Latest Articles