Thursday, March 28, 2024
spot_img

വീണ്ടും കലിതുള്ളി അരിക്കൊമ്പൻ!;പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന റേഷൻ കട തകർത്തു

ഇടുക്കി : പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം.ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത്.

അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.

Related Articles

Latest Articles