Thursday, April 25, 2024
spot_img

ഓസ്കാര്‍ ജേതാവായ ഹോളിവുഡ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു: അന്ത്യം ഫ്രാന്‍സിലെ വസതിയിൽ

ഓസ്കാര്‍ ജേതാവും ഹോളിവുഡ് നടിയുമായ ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു. ഫ്രാന്‍സിലെ വസതിയിലായിരുന്നു അന്ത്യം.1975-ല്‍ മിലോസ് ഫോര്‍മാന്‍ സംവിധാനം ചെയ്ത , ‘വണ്‍ ഫ്ലൂ ഓവേര്‍ഡ് ദ കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ്, ബാഫ്റ്റ പുരസ്കാരം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് . ഔഡ്രേ ഹെപ്ബേണ്‍, ലിസ മിന്നെല്ലി എന്നിവര്‍ക്കു ശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ഒരു അക്കാദമി അവാര്‍ഡ്, ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചര്‍.

Related Articles

Latest Articles