ന്യൂഡൽഹി: രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്ന പാക് ആളില്ലാ വിമാനത്തെ സൈന്യം തുരത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അതിർത്തി കടന്ന് പറന്നെത്തിയ ആളില്ലാ വിമാനത്തെ ബി.എസ്.എഫ് കണ്ടത്. തുടർന്ന് വെടിവച്ച് വീഴ്ത്താൻ ശ്രമിച്ചപ്പോൾ പാകിസ്ഥാന്റെ ഭാഗത്തേയ്ക്ക് തിരികെ പറന്ന് പോവുകയായിരുന്നു .

ഇന്ത്യൻ പ്രദേശത്തെ സൈനിക നീക്കങ്ങൾ ചോർത്താൻ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു. അതിർത്തിയിൽ സംഘർഷം മൂർച്ഛിച്ചതിന് ശേഷം ഇന്ത്യൻ സൈന്യം രണ്ട് പാക് ആളില്ലാ വിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയിരുന്നു.