Wednesday, April 24, 2024
spot_img

പേടിഎം: മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വീണ്ടും വിജയ് ശേഖർ ശർമ്മ തന്നെ

 

മുംബൈ: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. 2027 ഡിസംബർ 18 വരെയാണ് വിജയ് ശേഖർ ശർമ്മയുടെ പുനർനിയമനം.

വിജയ് ശേഖർ ശർമ്മയെ കൂടാതെ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മധുർ ദിയോറയ്ക്കും പുനർനിയമനം നൽകിയിട്ടുണ്ട്. 2027 മെയ് 19 വരെയാണ് മധുർ ദിയോറയ്ക്ക് പുനർനിയമനം നൽകിയത്.

അതേസമയം പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് രൂപീകരിക്കുന്നതിന് പേടിഎം ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 10വർഷത്തേക്ക് 950 കോടി രൂപ നിക്ഷേപിച്ചാണ് സംയുക്ത സംരംഭമായ പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് രൂപീകരിക്കുന്നത്.

Related Articles

Latest Articles