Saturday, May 25, 2024
spot_img

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസുകാരനും മറ്റൊരാൾ പ്രദേശവാസിയുമാണ്. മുസഫറാബാദില്‍ ഇന്നലെ മുതലാണ് ജനങ്ങള്‍ തെരുവിലേക്കിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞ്കിടക്കുകയാണ്. സുരക്ഷാ ജീവനക്കാരുമായും പോലീസുകാരും സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജമ്മു ആന്‍ഡ് കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം മുസഫറാബാദിന് പുറമെ മിര്‍പുര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാക്കധീന കശ്മീരിലെ വിവിധയിടങ്ങളില്‍ സമരം നടന്നിരുന്നു. വൈദ്യുതി ഉത്പ്പാദന കേന്ദ്രത്തിലെ ഉത്പ്പാദനച്ചെലവുകള്‍ക്കനുസൃതമായി ആളുകള്‍ക്ക് വൈദ്യുതി നല്‍കണം. അല്ലാത്തപക്ഷം വൈദ്യതിബില്ലിലെ നികുതി നല്‍കില്ലെന്ന് ജമ്മു ആന്‍ഡ് കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി അംഗവും മുസഫറാബാദ് ട്രേഡേഴ്‌സ് അസ്സോസിയേഷന്‍ ചെയര്‍മാനുമായ സൗകത് നവാസ് മിര്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാനിൽ നിന്ന് നിന്നും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് സൗകത് പുറത്തുവിട്ട വീഡിയോ സന്ദേശം വൈറലായിരുന്നു.

Related Articles

Latest Articles