Saturday, April 20, 2024
spot_img

മുഖ്യമന്ത്രിക്കായി പദ്മവ്യൂഹം തീര്‍ത്ത് പോലീസ്, പിണറായി ഭയക്കുന്നതാരെ ?

സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലുകൾക്കിടയിൽ മുഖ്യമന്ത്രിക്ക് വൻ സുരക്ഷാ സന്നാഹമൊരുക്കി പോലീസ്. കോട്ടയത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇതിനായിട്ടാണ് പ്രദേശമാകെ സുരക്ഷാ വിന്യാസം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഭയന്നാണ് പോലീസ് സുരക്ഷ കര്‍ശനമാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ സജീകരണം. വന്‍ പോലീസ് സന്നാഹത്തിന പുറമെ മുഖ്യമന്ത്രി എത്താന്‍ സാധ്യതയുള്ള റോഡുകള്‍ സാധാരക്കാരെപ്പോലും കടത്തിവിടാതെ അടച്ചുപൂട്ടുകയാണ് ചെയ്യുന്നത്.

കോട്ടയത്ത് ഇന്ന പരിപാടി നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നരമണിക്കൂറിന് മുന്‍പ് തന്നെ ഗതാഗതം മുടക്കി പോലീസ് സുരക്ഷ ഒരുക്കുകയാണ്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്കവല, ഈരയില്‍ കടവ് തുടങ്ങി എല്ലാ റോഡുകളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് പോലും നല്‍കാതെ അടച്ചിരിക്കുകയാണ്.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങൾ വേദിയിലെത്തണമെന്ന് നിര്‍ദ്ദേശം നൽകിയിരുന്നു. കൂടാതെ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിലെത്തുന്ന ആരും തന്നെ കറുത്ത മാസ്ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. തികച്ചും ജനാധിപത്യത്തെ അപമാനിക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് പോലീസ് മുന്നോട്ടു വക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റുകയും ചെയ്തു.

കനത്ത് സുരക്ഷകള്‍ക്കിടയില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്വന്തം ജനങ്ങളെ പേടി ….

നാട്ടകം ഗസ്റ്റ് ഹൗസിനു ഒന്നര കിലോമീറ്റർ ചുറ്റളവിൽ പോലീസ് ബാരിക്കേഡ് വെച്ച് കാൽനടയാത്രക്കാരെപോലും തടഞ്ഞു തിരിച്ചുവിടുന്നു….

ആ വഴിയ്ക്ക് സ്വന്തം വീടുള്ളവരെപോലും വീട്ടിലേക്ക് കടത്തിവിടുന്നില്ല….

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റാനല്ലേ എന്ന് ചോദിച്ചുകൊണ്ട് മീൻകാരനെപോലും വിരട്ടി പോലീസ് !!!!

മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ 80 കാരനെപോലും തിരിച്ചയച്ച് പോലീസ് ….

എന്തിന്,

കറുത്ത മാസ്കിനെപോലും പേടി. കറുത്ത മാസ്ക് ധരിച്ചവരുടെ മാസ്ക് ഊരി മാറ്റിയിട്ട് വേറേ മാസ്ക് കൊടുക്കുന്ന പോലീസ് !!!!!

മടിയിൽ കാണാനില്ലെങ്കില്പിന്നെ എന്തിനാണ് വിജയാ വഴിയിൽ ഇത്ര പേടി ?

Related Articles

Latest Articles