Thursday, March 28, 2024
spot_img

തീകെടുത്താൻ പോലും കഴിവില്ലാത്ത നിസ്സാഹായതയായി പിണറായിവിജയൻ മാറി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ ഭീകരവാദത്തിൽ നിന്ന് രക്ഷിച്ചത് നരേന്ദ്രമോദി സർക്കാർ; പിണറായി വിജയൻ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു; തൃശ്ശൂരിൽ ആഞ്ഞടിച്ച് അമിത്ഷാ

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനായിരങ്ങൾ പങ്കെടുത്ത ജനശക്തി റാലിയെ അഭിസംബോധന ചെയ്‌ത്‌ ഷാ. നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കണക്കുകൾ സഹിതം അദ്ദേഹം എണ്ണിപ്പറഞ്ഞു. ലൈഫ് മിഷൻ അഴിമതിക്കേസും സ്വർണ്ണക്കടത്തും പ്രതിപാദിച്ച് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ലൈഫ് മിഷൻ കേസിൽ അഴിയെണ്ണുന്നു. മുഖ്യമന്ത്രിയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വർണ്ണക്കടത്ത് അടക്കമുള്ള അഴിമതിയിൽ കുളിച്ചു നിൽക്കുന്നു. ലോകം കമ്മ്യൂണിസത്തെയും ഭാരതം കോൺഗ്രസിനെയും ബഹിഷ്‌കരിച്ചു. ത്രിപുരയിൽ നിലനില്പിനായാണ് സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചു പക്ഷെ ഫലമുണ്ടായില്ല. ജനങ്ങൾ വലിയ പിന്തുണ നൽകി ബിജെപിയെ അധികാരത്തിലെത്തിച്ചു.

ദേശീയപാതാ വികസനവും റെയിൽവേ വികസനവും സ്മാർട്ട് നഗരങ്ങളുമടക്കം കേന്ദ്രസർക്കാർ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നരേന്ദ്രമോദി സർക്കാർ നടത്തുന്നത്. പക്ഷെ പാവപ്പെട്ടവർക്കായി സിപിഎം ഒന്നും ചെയ്തില്ല. കേരളത്തെ ഇടതുവലതു മുന്നണികൾ ചേർന്ന് കൊള്ളയടിക്കുന്നു. വോട്ടുബാങ്കിൽ കണ്ണുവച്ച് അവർ ഭീകരവാദികളോട് പോലും ഐക്യപ്പെടുന്നു. കേരളത്തിന്റെ പൊതുകടം ആശങ്കയുണ്ടാക്കും വിധം വർധിച്ചിരിക്കുന്നു. കേരളത്തിന്റെ ഖജനാവ് കാലിയാണെന്ന് ധനകാര്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് ഭീകരവാദത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത് നരേന്ദ്രമോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചവറ്റുകൂന തീപിടിച്ചിട്ട് പന്ത്രണ്ട് ദിവസമായി. ഇന്നേവരെ ആ തീകെടുത്താൻ പോലും കഴിവില്ലാത്തവരാണ് കേരളത്തിന്റെ ഭരണാധികാരികളെന്ന് ബ്രഹ്മപുരം വിഷയം ഉന്നയിച്ച് സർക്കാരിനെ അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles