Thursday, April 25, 2024
spot_img

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടവർ കോൺഗ്രസ്സുകാർ; കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുന്നു; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യ നീ​ക്ക​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മ​ഹാ​സ​ഖ്യ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ പ​ര​സ്പ​രം മി​ണ്ടി​ല്ല. മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ള്‍ അ​ന്യോ​ന്യം വൈ​ര്യം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിയുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1959ല്‍ ​കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​രി​നെ ഇ​റ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. മു​ന്നൂ​റ്റി അമ്പ​ത്തി​യാ​റാം വ​കു​പ്പ് കോ​ണ്‍​ഗ്ര​സ് ദു​രു​പ​യോ​ഗം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് 55 വ​ര്‍​ഷം രാ​ജ്യം ഭ​രി​ച്ചുവെന്നും താ​ന്‍ ഭ​രി​ച്ച​ത് വെ​റും 55 മാ​സം മാ​ത്ര​മെ​ന്നും അദ്ദേഹം പറഞ്ഞു. ഇ​ത്ര​യും കാ​ലം ഭ​രി​ച്ചി​ട്ടും അ​വ​ര്‍ പാ​വ​പ്പെ​ട്ട​വ​ന് വൈ​ദ്യു​തി പോ​ലും എ​ത്തി​ച്ചി​ല്ല. അ​തി​ന് താ​ന്‍ വ​രേ​ണ്ടി വ​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂണ്ടിക്കാട്ടി.

പ്രസംഗത്തിലൂടെ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ക​ള്ള​ന്‍ കാ​വ​ല്‍​ക്കാ​ര​നെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് സ​ഹാ​യി​ച്ച ക​ള്ള​ന്മാ​രെ നി​യ​മം ഉ​പ​യോ​ഗി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പി​ടി​കൂ​ടു​ക​യാ​നിന്നും മോദി വിമർശിച്ചു. ​സ്വന്തം സ്വ​ത്ത് വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്നും ശ്ര​മി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഞ്ഞ​ടി​ച്ചു.

ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും പ്ര​സം​ഗ​ത്തി​ല്‍ മോ​ദി എ​ണ്ണി​പ്പ​റ​ഞ്ഞു. രാ​ജ്യം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തിയിരിക്കുന്നു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ രാ​ജ്യം അ​തി​വേ​ഗം വ​ള​രു​കയാണ്. ഇന്ത്യ സാമ്പ​ത്തി​ക രം​ഗ​ത്ത് ലോ​ക​ത്ത് പ​തി​നൊ​ന്നാം സ്ഥാ​ന​ത്തു​നി​ന്ന് ആ​റി​ലെ​ത്തി. പ​തി​നൊ​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ സ​ന്തോ​ഷി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ ദു​ഖി​ക്കു​ക​യാ​ണ്. മോ​ദി​യെ വി​മ​ര്‍​ശി​ച്ചോ​ളൂ, രാ​ജ്യ​ത്തെ വി​മ​ര്‍​ശി​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ഴി​മ​തി വി​രു​ദ്ധ സ​ര്‍​ക്കാ​രി​നെ മു​ന്നോ​ട്ട് ന​യി​ച്ച് ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റാ​നാ​യി. ആ​രോ​ഗ്യ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ശം​സി​ക്കു​ന്നു​വെ​ന്നും അദ്ദേഹം വിമര്‍ശനത്തിനിടെ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles