Friday, April 19, 2024
spot_img

‘എല്ലായ്‌പ്പോഴും പ്രചോദനമാണ് ശ്രീരാമൻ’ രാമാനവമിയുടെ പുണ്യദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും; ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ് ശ്രീരാമനെന്ന് രാഷ്ട്രപതി

ദില്ലി: രാമനവമിയുടെ പുണ്യദിനത്തിൽ എല്ലാവർക്കും ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ത്യാഗത്തിന്റെയും, സേവനത്തിന്റെയും വിലമതിക്കാനാകാത്ത സന്ദേശമാണ് മര്യാദാ പുരുഷോത്തമൻ രാമന്റെ ജീവിതമെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. ശ്രീരാമന്റെ ഉന്നതമായ ആദർശങ്ങൾ അനുഷ്ഠിക്കാനും മഹത്തായ ഭാരതത്തിന്റെ നിർമ്മാണത്തിനായി സ്വയം സമർപ്പിക്കാനും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ത്യാഗത്തിലും, തപസ്സിലും, സംയമനത്തിലും, നിശ്ചയദാർഢ്യത്തിലും അധിഷ്ഠിതമായ മര്യാദാ പുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ജീവിതം എല്ലാ കാലഘട്ടത്തിലും മാനവികതയുടെ പ്രചോദനമായി നിലനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. ക്ഷമയും സഹാനുഭൂതിയും മനുഷ്യകുലത്തെ പഠിപ്പിച്ച വ്യക്തിത്വമാണ് ശ്രീരാമനെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

ഇക്കൊല്ലം തന്നെ അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്രയും അറിയിച്ചിരുന്നു. തീർത്ഥാടകരെ വരവേൽക്കാൻ അയോദ്ധ്യ നഗരിയും ഒരുങ്ങുകയാണ്. 30000 കോടിരൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് അയോദ്ധ്യയിൽ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles