Wednesday, April 24, 2024
spot_img

ക്ലബ് ഹൗസിൽ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്; ഭിന്നിപ്പും സ്‍പര്‍ധയും വളർത്തുന്ന ചർച്ചകൾ നടത്തുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലെ ചർച്ചാ വേദിയായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷിക്കുന്നു. മതസ്പർദ്ധ വളർത്തുന്ന ചർച്ചകളും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ സംഘടിപ്പിക്കുന്നതിലൂടെ വളരെ വേഗം ജനകീയമയ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമാണ് ക്ലബ് ഹൗസ്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ക്ലബ് ഹൗസ് ചർച്ചകളിൽ സജീവമാണ്. പക്ഷെ അടുത്തിടെയായി ചർച്ചകള്‍ വഴി തെറ്റുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സൈബർ ഷാഡോ പൊലീസ് നിരീക്ഷണം തുടങ്ങിയത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും സെക്സ് ചാറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയും നിരീക്ഷിക്കുന്നുണ്ട്. ചർച്ചകൾ വഴിതെറ്റുകയും പോർവിളിയും അസഭ്യവും ക്ലബ് ഹൗസുകളിൽ ഉണ്ടാകുന്നു. ലൈംഗിക ചുവയുള്ള ചർച്ചകള്‍ പിന്നീട് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. വിദ്യാർത്ഥികളും പ്രായപൂർപൂർത്തിയാകാത്തവരും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി-ഹണ്ടെന്ന പേരിൽ പൊലീസ് നിരീക്ഷണമുണ്ട്. ഇതേ മാതൃകയിലാണ് ക്ലബ് ഹൗസുകളെയും നിരീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles