Tuesday, April 23, 2024
spot_img

മലയാളത്തിന്‍റെ അഭിമാനമായി ഒരു മുദ്ര; പോപ്പ് ഫ്രാന്‍സിസിന്‍റെ യുഎഇ സന്ദര്‍ശനത്തിന്‍റെ ഔദ്യോഗിക മുദ്ര തയ്യാറാക്കിയത് പീരുമേട് സ്വദേശി

റിയാദ്: മലയാളത്തിന് ഇനി അഭിമാനിക്കാം. പോപ് ഫ്രാന്‍സിസിന്‍റെ യുഎഇ സന്ദര്‍ശനത്തിന് പിന്നില്‍ മലയാളിയുടെ കൈകളും. യു എ ഇ പീരുമേട് സ്വദേശിയായ പ്രവീണായിരുന്നു മാര്‍പാപ്പയുടെ ആദ്യ യുഎഇ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക മുദ്ര തയാറാക്കിയത് .

പറന്നുയരുന്ന പ്രാവിന്‍റെ കൊക്കില്‍ ഒലിവ് ചില്ലയായിരുന്നു സന്ദര്‍ശനത്തിന്‍റെ മുദ്ര. ചിറകുകളില്‍ യുഎഇയുടെ പതാകയുടെ നിറങ്ങള്‍. ഇവയ്ക്ക് പുറമേ പോപ്‌ ഫ്രാന്‍സിസ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും. ഇങ്ങനെയായിരുന്നു ലോഗോ. പീരുമേട്ടില്‍ ക്രീയേറ്റിവ് ഡിസൈനറാണ് പ്രവീണ്‍. പോപ്പിന്‍റെ ആദ്യ യുഎഇ സന്ദര്‍ശനത്തിനൊപ്പം ഈ മലയാളിയും വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്.

Related Articles

Latest Articles