Friday, March 29, 2024
spot_img

പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; അട്ടിമറിയ്ക്കാൻ ശ്രമം, ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് ബിജെപി

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നതായി ബി.ജെ.പി. കേസിലെ ഗൂഢാലോചന  സംബന്ധിച്ചുള്ള അന്വേഷണത്തിൽ യാതൊരു വിധത്തിലുള്ള പുരോഗതിയുമില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പോലീസ് നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.

വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട കേസിൽ 31 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. മുദ്രാവാക്യം ആര് എഴുതിയതാണെന്നോ വേറെയും കുട്ടികളെ ഇത്തരത്തിൽ പഠിപ്പിച്ചിട്ടുണ്ടോ എന്നൊന്നും അന്വേഷിച്ചിട്ടില്ല. രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസ് അട്ടിമറിക്കാനാണ് പോലീസ് നീക്കമെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.

പോലീസിന്റെ ഈ നിലപാടിനെതിരെ ശക്തമായ സമര പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി.ജെ.പി ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട്.

Related Articles

Latest Articles