ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗോവയിലെ ബിജെപി നേതാക്കളായ വിനയ് തെൻഡുൽക്കർ, സഞ്ജീവ് ദേശായി തുടങ്ങിയവർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.

നേരത്തെ ഡെൽഹിയിലെത്തിയ പ്രമോദ് സാവന്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.