Thursday, April 25, 2024
spot_img

രാജ്യത്ത് ഇനി 5ജി, അടുത്തത് 6ജി; ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല വികസനത്തിന്റേയും തൊഴിലവസരത്തിന്റേയും വേഗത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 

ദില്ലി: രാജ്യത്ത് 5ജി സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 6ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സിൽവർ ജൂബിലി ചടങ്ങിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

’21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വളർച്ചയുടെ വേഗത നിർണ്ണയിക്കുക കണക്ടിവിറ്റി ആയിരിക്കും. അതുകൊണ്ട് കണക്ടിവിറ്റി എല്ലാത്തലത്തിലും നവീകരിക്കേണ്ടതായുണ്ട്. 5ജി സാങ്കേതിക വിദ്യ രാജ്യത്തിന്റെ ഭരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എല്ലാ മേഖലകളിലും വലിയ പുരോഗതിയുണ്ടാകും. ടെലികോം മേഖല സ്വയംപര്യാപ്തത കൈവരിച്ചു’- അദ്ദേഹം പറഞ്ഞു.

മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ കേന്ദ്രമാണ് ഇന്ത്യയെന്നും . 5ജിയുടെ വരവോടു കൂടി ഇന്ത്യൻ സാമ്പത്തിക മേഖലയിൽ 540 ബില്യൺ ഡോളർ കൂട്ടിച്ചേർക്കപ്പെടുമെന്നും. ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റേയും തൊഴിലവസരത്തിന്റേയും വേഗത വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.നിലവിൽ 6ജി സേവനം യാഥാർത്ഥ്യമാക്കാൻ ഒരു ടാസ്‌ക്‌ഫോഴ്‌സിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Related Articles

Latest Articles