Thursday, April 25, 2024
spot_img

അർജന്റീയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി; ജി-7 ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച

അർജന്റീയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ നടന്ന ജി-7 ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച. ഇരു നേതാക്കളും തമ്മിൽ ഉത്പാദനക്ഷമമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉഭയകക്ഷി ബന്ധത്തിന്റെ ശ്രേണി അവലോകനം ചെയ്യുകയും ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, കൃഷി, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിലും ചർച്ച നടന്നു.

നരേന്ദ്രമോദിയും ആൽബെർട്ടോ ഫെർണാണ്ടസും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച്ച ആയിരുന്നു ഇത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ ജർമ്മനി സന്ദർശനത്തിനായാണ് മോദി ഇവിടെയെത്തിയത്. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ കൂട്ടായ്മയുടെയും പങ്കാളിത്ത രാഷ്ട്രങ്ങളുടെയും നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും.

Related Articles

Latest Articles