Saturday, April 20, 2024
spot_img

പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ മികച്ച സ്പോർട്സ് ജേർണലിസ്റ്റ്

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹമൊരു പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആയിരുന്നു.

ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ഇന്ത്യാ
വിഷൻ്റെ സ്പോർട്സ് എഡിറ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് 11.30 ന് സ്വവസതിയിൽ നിന്നെടുക്കും. തുടർന്ന് സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

Related Articles

Latest Articles